യാത്രക്കാരുടെ സൗകര്യത്തിനായി കൊച്ചി മെട്രോ സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രാവിലെയും വൈകുന്നേരവുമുള്ള പീക്ക് സമയങ്ങളിൽ കൂടുതൽ തീവണ്ടികൾ ഓടിക്കും.
പുതിയ സമയക്രമം മെട്രോ നിലയങ്ങളിലും ഔദ്യോഗിക ആപ്പിലും ലഭ്യമാണ്. കോൺടാക്റ്റ്ലെസ് ടിക്കറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ യാത്രക്കാരോട് അഭ്യർഥന.
വാരാന്ത്യങ്ങളിൽ സർവീസ് സമയത്ത് വ്യത്യാസമില്ലെന്ന് അധികൃതർ അറിയിച്ചു.



