മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പടരാതിരിക്കാൻ ശുദ്ധജലം തിളപ്പിച്ച് ഉപയോഗിക്കുക. വീട്ടുവളപ്പിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക.
ഡെങ്കി പടരുന്നത് തടയാൻ കൊതുകു വളർച്ച ഇടങ്ങൾ നശിപ്പിക്കണം. ഫ്രിഡ്ജ്, ടയർ, പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കരുത്.
പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്; ഉടനടി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തുക.
